കാഞ്ഞങ്ങാട്: യു.എ.ഇയിലെ ഷാർജ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മരിച്ച നീലേശ്വരം സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
അനന്തം പള്ള വാഴവളപ്പിൽ അഭിലാഷ്(38) ന്റെ മൃതദേഹമാണ് നാളെയെത്തുക. ഉച്ചക്ക് കണ്ണൂരിലെ
ത്തിക്കുന്ന മൃതദേഹം വൈകീട്ടോടെ
വീട്ടിലെത്തിക്കാനാകുമെന്നാണ് വിവരം.
തുടർന്ന് പൊതു ദർശനത്തിന് വെച്ചേ ശേഷം സംസ്ക്കാരം നടക്കും.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി
ചെയ്ത് വരികയായിരുന്നു. ഒരാഴ്ച മുൻപാണ് അപകടമുണ്ടായത്. സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം.
0 Comments