കാഞ്ഞങ്ങാട്: ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.നീലേശ്വരം ചിറപ്പുറം നൗഷാദ് മൻസിലിലെ മൂസയുടെ മകൻ മൊയ്തീൻ കുഞ്ഞി (63) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4. 15ന് ചിറപ്പുറം പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണപകടം. നീലേശ്വരത്തു നിന്നും ആ ലിങ്കിൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിച്ച ഓ
ട്ടോ മൊയ്തീൻ കുഞ്ഞിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ മൊയ്തീൻ കുഞ്ഞിയെ കണ്ണൂരിലെ സ്വകാര്യ ആശു
പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
0 Comments