കാഞ്ഞങ്ങാട് :സംസ്ഥാനപാത ചളിയങ്കോട് ലോറി വൈദ്യൂതി പോസ്റ്റിലിടിച്ച് വൈദ്യുതി വിതരണം മുടങ്ങി. ബുധനാഴ്ച്ച രാത്രിയായിരുന്നു അപകടം. വൈദ്യൂതി പോസ്റ്റ് തകര്‍ത്ത ലോറി പിന്നീട് സമീപത്തെ കുറ്റികാട്ടിലേക്ക് മറിയുകയായിരുന്നു. എച്ച് ടി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിലെ കമ്പിപൊട്ടിയതിനാല്‍ നിലവില്‍ ചളിയങ്കോട്, പള്ളിപ്പുറം, തായന്നൂര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ഉദുമ വൈദ്യതി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. അപകടത്തിൽ ക്ലീനർ ക്ക് പരിക്കേറ്റു.
0 Comments