Ticker

6/recent/ticker-posts

സമർപ്പണ സ്മരണയിൽ ബലി പെരുന്നാൾ നാടിന്റെ ഐക്യം പ്രധാനം

കാഞ്ഞങ്ങാട:പ്രതിസന്ധികളിൽ പതറാതെ പ്രവാചകൻ ഇബ്രാഹിം നബിയുടെ പാതയിൽ നാടിന്റെ നൻമയ്ക്കും സാമൂഹിക ഐക്യത്തിനും മത സൗഹാർദ്ദത്തിനും  നിലകൊള്ളാൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അഷറഫ് ബായാർ. അല്ലാഹുവിന്റെ കൽപ്പന പ്രകാരം മകൻ ഇസ്മായിലിനെ ദൈവത്തിനായി സമർപ്പിക്കാൻ സന്നദ്ധത കാട്ടിയ പ്രവാചകൻ ഇബ്രാഹിമിന്റെ മാർഗ്ഗം വർത്തമാന കാലത്തും  ഏറെ പ്രസക്തമാണ്. കോട്ടച്ചേരി ഹിറാ മസ്ജിദിൽ ബലി പെരുന്നാൽ നമസ്കാരത്തിന് നേതൃത്വം നൽകി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശംസകൾ കൈമാറിയും സ്നേഹം പങ്കിട്ടും സാമുദായിക ഐക്യം ഊട്ടിയുറപ്പിച്ചും വിശ്വാസികൾ ബലി പെരുന്നാളിനെ ധന്യമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പള്ളിയിലെത്തി.

അതിഞ്ഞാൽ ജുമാ മസ്ജിദിൽ ടി.ടി.അബുൾഖാദർ അസ്ഹരിയും,കോയാപ്പള്ളിയിൽ അബ്ദുൾ കരീം സഅദിയും,തെക്കേപ്പുറു ജുമാ മസ്ജിദിൽ സുഫൈൽ സഖാഫി അസ്ഹരിയും, ഇഖ്ബാൽ ജുമാ മസ്ജിദിൽ ഷംസുദ്ദീൻ സഅദിയും , കോട്ടച്ചേരി ബദരിയ മസ്ജിദിൽ റഷീദ് സഅദിയും, ഹോസ്ദുർഗ്ഗ് ടൗൺ ജുമാ മസ്ജിദിൽ ഒ.പി. അബ്ദുല്ല സഖാഫിയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പടം: കോട്ടച്ചേരി ഹിറ മസ്ജിദിൽ നടന്ന ബലി പെരുന്നാൽ നമസ്കാരം
Reactions

Post a Comment

0 Comments