Ticker

6/recent/ticker-posts

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം

കൊൽക്കത്ത: കൊൽക്കത്ത  നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്.  ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് തീ പിടുത്തം. ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. . ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 9.12ഓടെ ചെക്ക് ഇൻ ഏരിയയിൽ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂർണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതർ ഔദ്യോ​ഗികമായി പറഞ്ഞു. 
Reactions

Post a Comment

0 Comments