Ticker

6/recent/ticker-posts

പശുത്തൊഴുത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ :പശുത്തൊഴുത്തിൽനിന്ന് വൈദ്യുതാഘാതമേറ്റ്  വിദ്യാർഥി മരിച്ചു. താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടിൽ ശിവദത്ത് (16) ആണ് മരിച്ചത്.  ശനിയാഴ്ച വൈകീട്ടാണ് അപകടം. വീടിന് സമീപത്തുള്ള പശുത്തൊഴുത്തിന്റെ അകത്തുണ്ടായ ഇരുമ്പുതൂണിൽനിന്നാണ് ഷോക്കേറ്റത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
താളിച്ചാലിലെ ചെമ്മരംപളളി വീട്ടിൽ സി.സി.സന്തോഷിന്റെയും മേങ്ങലത്ത് കൈപ്രത്ത് വീട്ടിൽ സജിതയുടെയും
മകനാണ്. സഹോദരൻ: ദേവദർശ് (ഏഴാം ക്ലാസ് വിദ്യാർഥി, കരിപ്പാൽ യു.പി. സ്കൂൾ). മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി .  ഇന്ന് ഉച്ചക്ക് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് താളിച്ചാലിലെ വസതിയിലും പൊതുദർശനത്തിന് വെച്ചു.
Reactions

Post a Comment

0 Comments