Ticker

6/recent/ticker-posts

ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി ഡോ.വി.വേണു ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയെയും 
പൊലീസ് മേധാവിയെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനെയുമാണ് നിയമിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡി.ജി.പി. അനിൽകാന്തും വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.പുതിയ ചീഫ് സെക്രട്ടറിയാവുന്ന ഡോ. വി. വേണു 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. നിലവിൽ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം.

1990 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ദർവേഷ് സാഹിബ്. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തെ ആഴ്ചകൾക്ക് മുൻപാണ് അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറലായി നിയമിച്ചത്. പോലീസ് ഉദ്യോഗസ്ഥരിലെ സൗമ്യ മുഖമാണ് ഷെയ്ഖ് ദർവേഷ് സാഹിബ്.
Reactions

Post a Comment

0 Comments