കാഞ്ഞങ്ങാട്: കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
വ്യാജ സർട്ടിഫിക്കറ്റ് പരാതിയിലാണ് വിദ്യ ഇന്ന് രാവിലെ നീലേശ്വരം പൊലീസിൽ ഹാജരായത്.
കരിന്തളം ഗവ.കോളജ് വിദ്യക്കെതിരെ പരാതി നൽകിയ കേസിലാണ് ഹാജരായത്.
മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്തിരുന്നു.
2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിനിയായിരുന്നു വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്.
0 Comments