Ticker

6/recent/ticker-posts

കോഴിക്കോട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് ആണ് അപകടം.കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും 
പൊലീസുംചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Reactions

Post a Comment

0 Comments