Ticker

6/recent/ticker-posts

കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നിന്ന് മലയോരത്ത് കൂടി സർവീസ് പ്രതീക്ഷയിൽ

കാഞ്ഞങ്ങാട് :
കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നിന്ന് മലയോരത്ത് കൂടി കൽപ്പറ്റയിലേക്കുള്ള സർവീസിനുള്ള നിവേദനം കെ.എസ്ആർടി .സി എംഡിക്ക് കൈമാറിയതായി മന്ത്രി ആന്റണി രാജു. ഇ ചന്ദ്രശേഖരൻ എം.എൽ.എയ്ക്ക് രേഖാമൂലം നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ ആശുപത്രി, മുണ്ടോട്ട് എണ്ണപ്പാറ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി, പനമരം, കൽപ്പറ്റ റൂട്ടിലുള്ള സർവീസിനുള്ള സാധ്യതാ പഠനം നേരത്തെ നടത്തിയിരുന്നു. ഇതിൽ അനുകൂല റിപ്പോർട്ട് കഴിഞ്ഞ വർഷം ജനുവരിയോടെ ചീഫ് ഓഫിസിലെത്തി. ഇതിൽ തുടർ നടപടി ഇല്ലാത്തതോടെയാണ്  എം.എൽ.എയ്ക്ക് മുന്നിൽ പരാതിയുമായി എത്തിയത്.
നിലവിൽ വെള്ളരിക്കുണ്ട് നിന്ന് വയനാട്ടിലേക്കുള്ള എല്ലാ സർവീസുകൾക്കും പ്രതിദിനം ഇരുപതിനായിരം രൂപയോളം വരുമാനം ലഭിക്കുമ്പോഴാണ് അധികൃതർ സർവീസ് തുടങ്ങാതെ ഉഴപ്പുന്നത്. പല ദിവങ്ങളിലും അമിതമായ തിരക്ക്‌ മൂലം യാത്രക്കാരെ കയറ്റാറുമില്ല. പുതിയ സർവീസ് ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമാകും. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ
രഹ്നാസ് മടിക്കൈ എം.എൽ.എ വഴിയും
മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം വി രാജുവും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. വെള്ളരിക്കുണ്ട് ഭാ​ഗത്ത് നിന്ന് രാവിലെ 5.30 നും, 6.15നും മാനന്തവാടി സർവീസുകൾ പോയാൽ പിന്നീട് 12.45 നേ ബത്തേരിയിലേക്ക് സർവീസുള്ളൂ. ഇരിട്ടി, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, പരപ്പ തുടങ്ങിയ നിരവധി മലയോര ടൗണുകൾക്ക് ഉപകാരപ്രദമാണ് ഈ സർവീസുകൾ. കാലിച്ചാനടുക്കം ചെമ്മട്ടംവയൽ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സർവീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.

Reactions

Post a Comment

0 Comments