Ticker

6/recent/ticker-posts

ചെങ്കൽപ്പാറയെ ഹരിതാഭവമാക്കാൻ എ. എൽ .പി സ്ക്കൂൾ കീഴ്മാല

കരിന്തളം: ദേശീയ പരിസ്ഥിതി ദിനത്തിൽ വിശാലമായി പരന്ന് നിൽക്കുന്ന ചെങ്കൽ പാറയെ ഹരിതാഭവമാക്കി സ്ക്കൂൾ പരിസരം പച്ചതുരുത്താക്കാനുള്ള ഉറച്ചതീരുമാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എ എൽ പി സ്ക്കൂൾ കീഴ്മാലയിലെ പി ടി എ യും മാനേജ്മെന്റും . പാറപ്രദേശമായതിനാൽ നിലവിൽ സ്ക്കൂൾ പരിസരങ്ങളിൽ തണൽ മരങ്ങൾ കുറവാണ്. ഇത് പരിഹരിക്കുന്നതിനുളള ആലോചനയിലാണ് സ്ക്കൂൾ പി ടി എ യും മാനേജറും സ്ക്കൂൾ മതിലിനകത്ത് പച്ചതുരുത്ത് ആക്കണമെന്നുള്ള തീരുമാനത്തിലെത്തിയത്. തുടർന്ന് മാനേജറുടെ മേൽനോട്ടത്തിൽ ഒന്നര മീറ്റർ സ്ക്വയറിൽ ഹിറ്റാച്ചിക്ക് കുഴിയെടുത്ത് അതിൽ നല്ല മണ്ണും ചാണകപ്പൊടി, ചകിരിചോർ എന്നിവ മിക്സ് ചെയ്ത് കുഴി നിറച്ച് ഒരാഴ്ച മുൻപ് തന്നെ തയ്യാറാക്കി വെച്ചിരുന്നു. ആ കുഴികളിലാണ് ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷ തൈകൾ നട്ട് സമ്പൂർണ്ണ വനവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇലഞ്ഞി, തണൽ അത്തി, അശോക മരം, കണികൊന്ന, പേരാൽ, വേപ്പ് തുടങ്ങി വിവിധയിനങ്ങളിൽപ്പെട്ട ഇരുപത്തിയഞ്ചിലധികം വൃക്ഷതൈകളാണ് നട്ടിരിക്കുന്നത്. വൃക്ഷ തൈ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പി ടി എ പ്രസിഡന്റ് വാസു കരിന്തളം അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു ടി എസ് , സ്ക്കൂൾ മാനേജർ ചന്ദ്രൻ എം കെ,പയ്യംകുളത്തെ കർഷകനായ കെ.വി ഭാസ്ക്കരൻ , മദർ പി ടി എ പ്രസിഡന്റ് സരിത ഇ തുടങ്ങിയവർ സംസാരിച്ചു. അധ്യാപികമാരും രക്ഷിതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകി .പ്രധാന അധ്യാപിക എൻ എം പുഷ്പലത സ്വാഗതവും സ്റ്റാഫ് പ്രതിനിധി രജനി കെ വി നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments