ജൂൺ മാസമാണെങ്കിലും കത്തുന്ന വേനൽ ചൂടിൽ ഒരു തുള്ളി ജലത്തിനായി നെട്ടോട്ടമോടുകയാണ് ഈ അവസരത്തിൽ തന്റെ വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ ജലശുദ്ധീകരണ സംവിധാനം നൽകി യാണ് ടീച്ചർ
തൃകയായത് മെയ് 31ന് സ്കൂളിൽ നിന്നും വിരമിച്ച ലളിതാഞ്ജലി ടീച്ചർ ജല നിധി സ്കൂളിനായി സമർപ്പിക്കുകയായിരുന്നു.
ജല ശുദ്ധീകരണ സംവിധാനത്തിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ജല ശുദ്ധീകരണ സംവിധാനത്തിൽ നിന്ന് ശുദ്ധജലം ശേഖരിച്ച് വിതരണം നടത്തിക്കൊണ്ട് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും അമ്പിളി ടീച്ചർ നന്ദി പറഞ്ഞു. 1998ൽ ജി. എച്ച്.എസ്. എസ് കാറടുക്കയിൽ അധ്യാപന ജീവിതം ആരംഭിച്ച് ഇടനീർ, രാവണീശ്വരം ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ച ശേഷം 2018 ലാണ് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലളിതാഞലി ടീച്ചർ എത്തുന്നത്. 5 വർഷം കൊണ്ട് കുട്ടികൾക്കും സഹപ്രവർത്തകർക്കും നാടിനും നാട്ടുകാർക്കും ടീച്ചർ പ്രിയങ്കരിയായി അധ്യാപനത്തിലൂടെ കുട്ടികളുടെ വിജ്ഞാന ദാഹം ശമിപ്പിച്ചും ഒപ്പം വിരമിച്ച ശേഷവും തന്റെ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ദാഹജല ലഭ്യത കുറവ് പരിഹരിക്കാനും വേണ്ടിയാണ് ടീച്ചർ ശുദ്ധജല നിധി സ്കൂളിനായി സമർപ്പിച്ചത്. കിഷോർ കുമാർ, മക്കളായ മാനസ് കിഷോർ, നിഖിൽ കിഷോർ എന്നിവർക്കൊപ്പം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന ടുത്താണ് താമസം.
0 Comments