കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ .
3 വർഷ തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടുതൽ തടവ് അനുഭവിക്കണം.
പനയാൽ മയിലാട്ടി എക്കാൽ കോളനിയിലെ ഇ.എസ്. സഞ്ജീവനെ 49
യാണ് ശിക്ഷിച്ചത്. 2022 മാർച്ച് 3 ന്
വൈകുന്നേരം
9 വയസ്പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയ കേസിലാണ് ശിക്ഷ.ബേക്കൽ പൊലീസ് റ ജിസ്ട്രർ ചെയ്ത കേസിലാണ് കോടതി വിധി . കേസ് അ
ന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.രാജീവൻ തുടർന്നുള്ള അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.ഷാജി ദു മാണ്. .ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പരാതിക്കാരിക്ക് വേണ്ടിഹാജരായി .
0 Comments