Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് പൊലീസ്

കാഞ്ഞങ്ങാട്  : ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ആശുപത്രികൾ കേന്ദ്രീരിച്ച് രാത്രി കാല പട്രോളിംഗ് ഊർജിതമാക്കുന്നതിനും ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനും ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ആശുപത്രി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ഡി വൈ എസ് പി പി .ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ കെ. പി .ഷൈൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ് എന്നിവർ സംസാരിച്ചു. ജില്ലാ 
പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് സ്റ്റേഷൻ പരിധിയിലെ ആശുപത്രി അധികൃതരുടെ യോഗം 
പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്തത്.
Reactions

Post a Comment

0 Comments