Ticker

6/recent/ticker-posts

കണ്ണൂർ വിമാനത്തിൽ വൻ സ്വർണവേട്ട കാസർകോട് പയ്യന്നൂർ സ്വദേശികൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1.10 കോടി രൂപയുടെ സ്വർണവുമായി കാസർകോട്, പയ്യന്നൂർ സ്വദേശികൾ
 പിടിയിൽ. കാസർകോട് സ്വദേശി മഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരിൽ നിന്ന് 1797 ഗ്രാം സ്വർണം പിടികൂടി.ബുധനാഴ്ച രാവിലെ ദുബായിൽനിന്നും എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരിൽനിന്നും സ്വർണം കണ്ടെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഇരുവരും ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മുഹമ്മദ് അൽത്താഫിൽ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വർണവും മുഹമ്മദ് ബഷീറിൽ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments