Ticker

6/recent/ticker-posts

മക്കളുടെ കയ്യിൽ മെഹന്ദി കൊണ്ട് കാഴ്ചകൾ ഒരുക്കി രക്ഷിതാക്കൾ വ്യത്യസ്തമായി മുക്കൂട് സ്‌കൂളിലെ മെഹന്ദി ഫെസ്റ്റ്

അജാനൂർ : മുക്കൂട് ജി എൽ പി സ്‌കൂളിൽ ഒരുക്കിയ മെഹന്ദി ഫെസ്റ്റ് സംഘാടനം കൊണ്ട് വ്യത്യസ്തമായി . സാധാരണ മെഹന്ദി ഫെസ്റ്റിൽ വിദ്യാർത്ഥികളാണ് പങ്കെടുക്കാറുള്ളതെങ്കിൽ മുക്കൂട് സ്‌കൂളിൽ മെഹന്ദിയും കയ്യിലെടുത്ത് ഇറങ്ങിയത് രക്ഷിതാക്കളാണ് . മക്കളെ മുമ്പിൽ ഇരുത്തി മത്സര വീര്യത്തോടെ അവരുടെ കൈകളിൽ മെഹന്ദി കൊണ്ട് ചിത്രം വരച്ചപ്പോൾ കുഞ്ഞു കണ്ണുകളിൽ വിസ്മയം  . കണ്ടു നിന്നവർക്കും മത്സരം ആനന്ദമയി. ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് മുക്കൂട് സ്‌കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരേ സമയം പങ്കെടുക്കാൻ പറ്റുന്ന രീതിയിൽ മെഹന്ദി ഫെസ്റ്റ് ഒരുക്കിയത് . 
ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനി ജുമൈലയുടെ കുഞ്ഞു കൈകളിൽ മെഹന്ദി കൊണ്ട് വിസ്മയം തീർത്ത് സഹോദരി ജസീന ഒന്നാം സ്ഥാനം കരസ്ഥമാക്കി . പിടിഎ കമ്മിറ്റി സ്പോൺസർ ചെയ്ത സമ്മാനം എസ് എം സി ചെയർമാൻ എം മൂസാൻ വിതരണം ചെയ്തു . അധ്യാപക കൂട്ടമാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത് . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം , വൈസ് പ്രസിഡന്റ് രാജേഷ് വി വി , എക്സിക്യൂട്ടിവ് മെമ്പർമാരായ അശ്വതി പ്രദീപ് , സിന്ധു മണികണ്ഠൻ , അധ്യാപികമാരായ സുജിത , വിജിത , രത്നമണി , ഫരീദ , ആശ , ആയിഷ എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി .
Reactions

Post a Comment

0 Comments