Ticker

6/recent/ticker-posts

ദേശീയ സ്കൂൾ ഗെയിംസിൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി മഡിയനിലെ ഗോപിക

കാഞ്ഞങ്ങാട്: 66 മത് ദേശീയ സ്കൂൾ ഗെയിംസിൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ വെങ്കല  മെഡൽ നേടി മഡിയൻ പാലക്കിയിലെ ഗോപിക രാജൻ . കഴിഞ്ഞദിവസം ഡൽഹിയിൽ  നടന്ന 66 മത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 59 കിലോഗ്രാം സീനിയർ വിഭാഗം തൈക്കോണ്ടോവിൽ വെങ്കല മെഡൽ നേടി.  ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഗോപികയ്ക്ക്  വെള്ളി മെഡൽ നഷ്ടമായത്. സംസ്ഥാന സ്കൂൾ ഗെയിംസിൽ രണ്ട് പ്രാവശ്യം തൈക്കോണ്ടോവിൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്.  തൈക്കോണ്ടോ അമേച്ചർ ഗെയിംസിൽ  ഗോൾഡ് മെഡലും രണ്ട് പ്രാവശ്യം സിൽവർ മെഡലും നേടി.  കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇപ്രാവശ്യത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 97 ശതമാനം മാർക്കോടുകൂടി പാസായ ഗോപിക രാജൻ പഠന പ്രവർത്തനത്തിലും  മുൻപന്തിയിൽ നിൽക്കുന്നു. ഇപ്പോൾ ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് .  മഡിയൻ പാലക്കിയിലെ വി. രാജന്റെയും ടി. ആശയുടെയും മകളാണ് . തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായ, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം  വിദ്യാർഥിനിയായ അവന്തിക രാജൻ സഹോദരിയാണ്. ബി ഐ പ്രകാശാണ് തൈക്കോണ്ടോ പരിശീലകൻ.
Reactions

Post a Comment

0 Comments