Ticker

6/recent/ticker-posts

നിർത്തിയിട്ട വാഗണർ കാറിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചു

കാഞ്ഞങ്ങാട്‌:നിർത്തിയിട്ട വാഗണർകാറിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചു. പെരിയാട്ടടുക്കം മുനിക്കലിൽ നിർത്തിയിട്ട മാരുതി വാഗണർ കാറിൽ സൂക്ഷിച്ചിരുന്ന കാഞ്ചാ വാണ് പിടിച്ചത്

ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറും കഞ്ചാവും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഹോസ്ദുർഗ് സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്.. പെരിയാട്ടടുക്കം ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് പരാതിയു ണ്ടായിരിന്നു.  വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചയാളെക്കുറിച്ച് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.. സിവിൽ എക്സൈസ് ഓഫിസർമ്മാരായ ഷാജി കെ.വി, ജിജിത്ത് കുമാർ, സിജിൻ എന്നിവരുമു ണ്ടായിരുന്നു.

Reactions

Post a Comment

0 Comments