Ticker

6/recent/ticker-posts

നിശാഗന്ധിച്ചെടികൾപൂത്തുലഞ്ഞതു കണ്ട സന്തോഷത്തിൽ കുടുംബം

കാഞ്ഞങ്ങാട്: നിശാഗന്ധി പൂത്തുലയുന്നത് കണ്ട സന്തോഷത്തിൽ കുടുംബം .
പൂച്ചട്ടിയിൽ വളർത്തിയ ഒന്നിലധികം നിശാഗന്ധിച്ചെടികളിൽ പുഷ്പങ്ങൾ ഒരേ സമയം വിടർന്നത്
അതിഞ്ഞാൽ കോയാ പള്ളിക്ക് സമീപം കെ.കെ.അബ്ദുല്ല ഹാജി - റാബിയ ഹജ്ജുമ്മ ദമ്പതികളുടെ വസതിയിലാണ്.  വിവരമറിഞ്ഞ സമീപവാ സികൾ  സ്ഥലത്തെത്തി നിശാഗന്ധിയെ നേരിൽ കണ്ടു.

അത് കാമറയിൽ പകർത്തുകയും ചെയ്തു. നിശയുടെ റാണി അഥവ രാത്രിയുടെ റാണി എന്നറിയപ്പെടുന്ന നിശാഗന്ധിപ്പൂക്കള്‍ക്ക് വെള്ള നിറമാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ്‌ മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇംഗ്ലീഷുകാർ ഈചെടിയെ 'ഡച്ച്‌മാൻസ് പൈപ്പ്', 'ക്യൂൻ ഓഫ് ദ നൈറ്റ്' തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട്. നറുമണം പൊഴിക്കുന്ന ശുഭ്ര വർണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്‌. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ചെടിയിൽ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
ഇലയുടെ അറ്റങ്ങളില്‍ രൂപം കൊള്ളുന്ന പൂമൊട്ടുകള്‍ ഏകദേശം 20 ദിവസങ്ങള്‍കൊണ്ട് വിരിയും. സാധാരണ പൂക്കളെക്കാള്‍ ദൈര്‍ഘ്യമേറിയതും ഏകദേശം നാലു സെമീ നീളമുള്ളതുമാണ് നിശാഗന്ധിപ്പൂക്കള്‍.
പൂർണമായി വിടരാൻ അർധരാത്രിയാവുന്ന നിശാഗന്ധി പൂക്കൾക്ക് വിടരുമ്പോൾ സുഗന്ധം ഉണ്ടാവും. ഓരോ ഇതളുകള്‍ വിരിയുന്നതിനനുസരിച്ച് പൂക്കളുടെ സുഗന്ധം നാലുപാടും വ്യാപിക്കും. ഏറെ ദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമേ ആയുസ്സുള്ളു.
Reactions

Post a Comment

0 Comments