നാളെ (ശനി) യെല്ലോ അലേർട്ട്
കാഞ്ഞങ്ങാട് :ജില്ലയിൽ വെള്ളിയാഴ്ച വെള്ളരിക്കുണ്ട് താലൂക്കിൽ ശക്തമായ മഴ രേഖപ്പെടുത്തി. 90 മില്ലി മീറ്റർ മഴയാണ് താലൂക്കിൽ പെയ്തത്. ഹൊസ്ദുർഗ് , കാസർകോട് മഞ്ചേശ്വരം താലൂക്കുകളിൽ മിതമായ മഴയാണ് രേഖപ്പെടുത്തിയത്.
ഉപ്പള പുഴയിൽ ഉപ്പള റിവർ ഗേജ് സ്റ്റേഷനിലും, കാര്യങ്കോട് പുഴയിൽ ഭീമനടി റിവർ ഗേജ് സ്റ്റേഷനിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
ജൂലൈ മൂന്ന് മുതൽ ഏഴ് വരെ ജില്ലയിൽ മഴക്കെടുതിയിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 68 വീടുകൾ ഭാഗികമായും 2 വീടുകൾ പൂർണമായും തകർന്നു.
995 കർഷകരുടെ 54.66 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. 42.47 ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്.
* കിനാനൂരിലെ ദുരിതാശ്വാസ ക്യാമ്പ് ഒഴിവാക്കി*
മഴ ശക്തമായതിനെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ ജി. എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചവരെ, വെള്ളമിറങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്ച വീട്ടിലേക്ക് മാറ്റി. ക്യാമ്പ് പിരിച്ചുവിട്ടതായി വെള്ളരിക്കുണ്ട് തഹസിൽദാർ അറിയിച്ചു.
ഹൊസ്ദുർഗ് താലൂക്കിലെ പള്ളിക്കരയിൽ 65ാം നമ്പർ അംഗണവാടിയിൽ ക്യാമ്പ് തുടരുന്നു. രണ്ട് പേരാണ് ക്യാമ്പിലുള്ളത്.
*ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചവർ*
കാസറഗോഡ് താലൂക്കിൽ പാടി ഗ്രൂപ്പിലെ നെക്രാജെ വില്ലേജിലെ 3 കുടുംബവും കുമ്പഡാജെ വില്ലേജിൽ ഒരു കുടുംബവും ബന്ധുവീടുകളിൽ കഴിയുകയാണ്.
0 Comments