Ticker

6/recent/ticker-posts

കാസർകോട് നിന്നും കാഞ്ഞങ്ങാട് നിന്നും യുവതികളെ കാണാതായി

കാഞ്ഞങ്ങാട്: 28 കാരിയെ കാണാതായത് പരാതി. മാണിക്കോത്ത് സ്വദേശിനിയെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.അതേ സമയം   ബേക്കൽ സ്വദേശിയുടെ കൂടെ പോയതായി സംശയമുണ്ട്.
കാസർകോട് : ബെദിര സ്വദേശിനിയായ 26 കാരിയെ കാണാതായതായി പരാതി. ഇന്നലെ മുതലാണ് കാണാതായത്. കാർ ഷോറൂമിൽ ട്രെയിനിംഗിന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. ബന്തിയോട് കാർ ഷോറൂമിൽ ജോലി ചെയ്യുന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി ഉമ്മ നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments