Ticker

6/recent/ticker-posts

പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആൾ വാഹനാപകടത്തിൽ മരിച്ചു

കാസർകോട് :പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആൾ വാഹനാപകടത്തിൽപ്പെട്ട് മരിച്ചു. ബെള്ളൂർ അഡ്
വാളയിലെ അപ്പക്കുഞ്ഞിയുടെ മകൻ എ. ക്യഷ്ണൻ 50 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണനെ വീട്ടു പരിസരത്ത് വെച്ച് പാമ്പ് കടിച്ചത്. മതിലിലുണ്ടായിരുന്ന പാമ്പ് കൈക്ക് കടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബൈക്കിൽ കൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ നെ ക്രംപ്പാറയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണൻ സഞ്ചരിച്ചെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ ബോധരഹിതനായി. ഇതേ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടനടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments