നിലേശ്വരം : 14 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിച്ച ഹോം ഗാർഡ് കെ.മോഹനന് യാത്രയയപ്പ് നൽകി. നീലേശ്വരം
പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ പ്രേംസദൻ .കെ യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണ നായർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. സബ്. ഇൻസ്പെക്ടർമാരായ വിശാഖ് .ടി, വിനോദ് കുമാർ , മധുസൂധനൻ മടിക്കൈ, ബിജു എ .വി , (ഹോംഗാർഡ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ) , പ്രദീപൻ കോതോളി, അജിത്ത്കുമാർ പി എന്നിവർ സംസാരിച്ചു. സ്റ്റേഷൻ റൈറ്റർ മഹേന്ദ്രൻ എം സ്വാഗതവും, പബ്ലിക് റിലേഷൻ ഓഫീസ്സർ പ്രദീപ്. കെ.വി നന്ദി അറിയിച്ചു.
0 Comments