കാഞ്ഞങ്ങാട് : ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ 32 വർഷം തടവിനും 60,000രൂപ പിഴയടക്കാനും ശിക്ഷിച്ച്
കോടതി.
തൈക്കടപ്പുറം അഴിത്തലയിലെ പണ്ടാരപ്പറമ്പിൽ പി.പി.മോഹനനെ
63 യാണ് ശിക്ഷിച്ചത്.ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാ.റാണ് പ്രതിയെ
ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ജനുവരി17 ന് ആണ് സംഭവം.
13 വയസ്സുള്ള ആൺ കുട്ടിയെ പീഡിപ്പിച്ച തായാണ് കേസ്. പോക്സോ ആക്ട് പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ്
ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ബന്ധു വീട്ടിലെ കുടികൂടൽ
ചടങ്ങിന് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത
കുട്ടിയെ പ്രതി യുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കിടപ്പുമുറിയിൽ വെച്ച് ലൈംഗിക ആക്രമണത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയമാക്കുകയായിരുന്നു. പീഡന കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നീലേശ്വരം
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപ ത്രം സമർപ്പിച്ചത് അന്നത്തെ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്നെ കെ.പി ശ്രീഹരിയാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.
0 Comments