Ticker

6/recent/ticker-posts

അരക്കോടിയുടെ തട്ടിപ്പ് 80 ദിവസമായി വനിതാ മാനേജർ ജയിലിൽ കുറ്റപത്രം ഉടൻ

കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഇടപാടുകാരുടെ പണയ സ്വർണമെടുത്ത് വീണ്ടും പണയപ്പെടുത്തി അര
ക്കോടിയിലേറെ രൂപതട്ടിയെടുത്ത
കേസിൽ 80 ദിവസ
ത്തോളമായി
 റിമാന്റിൽ കഴിയുന്ന വനിതാ മാ
നേജർക്ക് ജാമ്യത്തിലിറങ്ങാനായില്ല.
കേസിൽ കൂട്ട് പ്രതികൾക്കെതിരെ
നിയമ നടപടി തുടരുന്നത് സംബന്ധി
ച്ച് പൊലിസ്  നിയമപദേശം തേടും. ബാങ്കിന്റെ
മഡിയൻ ശാഖയിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനേജർ  വെള്ളിക്കോത്ത് സ്വദേശിനി ടി. നീന (52) 
ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചതിനെ തുടർന്ന്
 ജയിലിൽ കഴിയുകയാണ്. 58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ നീന ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെങ്കിലും മറ്റുള്ളവരെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല.കേസിൽ പ്രതികളാ ണെങ്കിലും പണം തട്ടിയതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.ഒരാളൊ ഴികെ എല്ലാവരെയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടാണ് പൊലിസ് നിയമപദേശം തേടാനാെരുങ്ങുന്നത്. ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം അവരറിയാതെയെടുത്ത് മറ്റ് ആളുകളുടെ പേരിൽ വീണ്ടും പണയപ്പെടുത്തിയാണ് പണം തട്ടിയത്.
പരാതി വന്ന
തോടെ അറിയാതെയെങ്കിലും കൃത്യത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരിലും കേസായി.
ഇത് ആശയ കുഴപ്പമുണ്ടാക്കിയ
തോടെയാണ് പൊലീസ് നിയ
മോ പദേ ശ ത്തിന് ഒരുങ്ങിയത്.
 നീനയ്ക്ക് മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 
ഹോസ്ദുർഗ് എസ്ഐ വേലായുധനാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി ചേർത്ത പ്രതികളിൽ ഒരാൾ വിദേശത്തായതിനാൽ മൊഴിയെടുക്കാനായില്ല.

Reactions

Post a Comment

0 Comments