ചെറുവത്തൂർ : ട്രെയിൻ വരുന്ന വിവരം ആളുകൾ വിളിച്ച് കൂവി വിളിച്ചിട്ടും
കേൾക്കാനായില്ല വയോധികൻ ട്രെയിൻ തട്ടി മരിച്ചു. പിലിക്കോട് ഇന്നുച്ചക്കാണ് അപകടം.പിലിക്കോട്
മാങ്ങാടവത്ത് കൊവ്വൽ കെ.വി. കണ്ണൻ 70 ആണ് മരിച്ചത്.
പിലിക്കോട് തുമ്പകുതിര് ഉച്ചക്ക് 12മണിയോടെഅബദ്ധത്തിൽ ട്രെയിൻ ഇടിക്കുകയായിരുന്നു.
ട്രെയിൻ വരുന്നത് കണ്ട് ആളുകൾ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും കേൾവി കുറവുള്ള കണ്ണന് ശബ്ദം കേട്ടില്ലെന്ന് പറയുന്നു. രണ്ട് പെൺ മക്കളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ .
0 Comments