കാഞ്ഞങ്ങാട്: വ്യാപാരി പിറകിലോട്ട് നോക്കിയ തക്കത്തിന് കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ കേസിലെ പ്രതിയെ
പൊലീസ് അറസ്റ്റ് ചെയ്തു. അഴിക്കോട് സ്വദേശി ജാസിൽ 31 ആണ് പിടിയിലായത്.
ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു. പി.വിപിനാണ് ഇന്ന് പ്രതിയെ
അറസ്റ്റ് ചെയ്തത്.
ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പർമാർക്കറ്റിലെ കൗണ്ടറിൽ നിന്നാണ് മൊബൈൽ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുൻപ് രാത്രി 10:45 നാണ് സംഭവം.ഈ സമയത്ത് കൗണ്ടറിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു വ്യാപാരി .
കസേരയ്ക്ക് പിറകുവശത്തേക്ക് തിരിഞ്ഞ് ഉടമ സാധനങ്ങൾ തിരയുന്നതിനിടെയാണ് യുവാവ് മൊബൈൽ ഫോണെടുത്ത് കടന്നുകളഞ്ഞത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മൻസൂർ മൻസിലിൻ മുഹമ്മദ് റഫീഖി (52) ന്റെ പരാതിയിലാണ് കേസെടുത്തത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് യുവാവ് കടയിലേക്കെത്തിയത്
30,000 രൂപ വിലവരുന്ന സാംസങ്ങ് എ- 73 മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യം ലഭിച്ചതിനാൽ ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മംഗലാപുരത്ത് പോകുന്നതിനിടെ യായിരുന്നു കടയിൽ കയറി ഫോൺ മോഷ്ടിച്ചത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്
0 Comments