Ticker

6/recent/ticker-posts

വീടിന്റെ ഗ്രില്ല് തകർത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും അഞ്ചര പവന്റെ മാല കവർന്നു

കാഞ്ഞങ്ങാട് :വീടിന്റെ ഗ്രില്ല് തകർത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും അഞ്ചര പവന്റെ മാല കവർന്നു. പുല്ലൂർ വിഷ്ണുമംഗലത്തെ വാധവന്റെ ഭാര്യ സുലോചന
യുടെ കഴുത്തിൽ നിന്നു മാണ് മൂന്ന് ലക്ഷം രൂപ വില വരുന്ന ആഭരണം കവർന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. അടുക്കള ഭാഗത്തെ ഗ്രില്ലും പൂട്ടും തകർത്താണ് കവർച്ചാ സംഘം വീടിനകത്ത് കയറിയത്. കിടപ്പ് മുറിയിൽ ഉറങ്ങികിടക്കുന്നതിനിടെയാണ് കവർച്ച. സമീപത്തെ ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിലും കവർച്ചാശ്രമം നടന്നു. വീടിന്റെ മുകളിൽ കയറി ഗ്രില്ല് തകർക്കാൻ ശ്രമമുണ്ടായി. 2 കത്തികളും പാരയും വീടിന് സമീപം കണ്ടെത്തി. ഹെൽമറ്റും കണ്ടെത്തി. വീട്ടിൽ നിന്നും ഒരു ഹെൽമറ്റ് സംഘം കൊണ്ട് പോവുകയും ചെയ്തു
. സംഭവത്തിന് ശേഷം രക്ഷപ്പെട്ട രണ്ട് പേരെ വീട്ടുകാർ കണ്ടിരുന്നു.
Reactions

Post a Comment

0 Comments