കാഞ്ഞങ്ങാട് :മാണിക്കോത്ത് ബൈക്ക് വർക്ക് ഷോപ്പിന് തീപിടിച്ചു എട്ടോളം ബൈക്കുകൾ പൂർണമായും കത്തി നശിച്ചു .ലക്ഷക്കണക്കിന് രൂപയുടെ സ്പെയർപാർട്സുകളും ടയറുകളും ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട് .ഇന്നലെ രാത്രി 11.30 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. മാണിക്കോത്തിനും കോയാപള്ളിക്കും ഇടയിൽ പ്രവർത്തിക്കുന്ന വെള്ളിക്കോത്ത് സ്വദേശി ബഷീറിന്റെ ഉടമസ്ഥയിലുള്ള ഐവ വർക്ക് ഷോപ്പിലാണ് തീപിടിച്ചത് .കാരണം വ്യക്തമായിട്ടില്ല .ഇടിമിന്നലിൽ ആണോ തീപിടുത്തം ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നുണ്ട് .വലിയ നാശനഷ്ടം ഉണ്ടായി .
0 Comments