Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്നും മോഷ്ടിച്ച ബൈക്ക് എ .ഐ ക്യാമറയിൽ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് കിട്ടിയത് എട്ടിന്റെ പണി

കാഞ്ഞങ്ങാട്:
മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് എ.ഐ ക്യാമറയിൽ കുടുങ്ങിയപ്പോൾ പൊല്ലാപ്പിലായത് വാഹന ഉടമയാക
ചുമട്ടുതൊഴിലാളി. 

മോഷ്ടാവിന്റെ നിയമ ലംഘനത്തിന് വാഹന ഉടമയാ യ തൊഴിലാളിക്ക് എ.ഐ ക്യാമറ അയച്ചത് നാല് നോട്ടീസുകളാണ്. മോഷ്ടിച്ച ബൈക്കുമായി അജ്ഞാതൻ നിയമ ലംഘന ഓട്ടം നടത്തിയത് എ.ഐ കാമറയിൽ കുടുങ്ങുകയായിരുന്നു. പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളി ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്കരനാണ് 4 തവണ നിയമ ലംഘനം നടത്തിയതിന് 500 രൂപ വീതംപിഴയടക്കാൻ നോട്ടിസ് ലഭിച്ചത്. കഴിഞ ജൂൺ 27 ന് വൈകീട്ടാണ് ബൈക്ക് മോഷണം പോയത്.പുതിയകോട്ട മാൻ ആർക്കേഡ് ബിൽഡിംഗിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് കെ.എൽ 14 എഫ്
1014 ഹീറോ പാഷൻ പ്ലസ് ബൈക്ക് കവർന്നത്. പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസെടുത്തിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പിഴ ചുമത്തി നോട്ടിസ് വന്നത്. കോഴിക്കാട് , കൊയിലാണ്ടി ഭാഗത്തെ എ.ഐ ക്യാമറയിലാണ് ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച മോഷ്ടാവ് ക്യാമറയിൽ കുടുങ്ങിയത്. തുടരെ തുടരെ നോട്ടീസ് വന്നതോടെ ബി.എം.എസ് ചുമട്ടുതൊഴിലാളി മടിക്കൈ മേഖല വൈസ് പ്രസിഡന്റായ ഭാസ്ക്കരൻ കഴിഞ്ഞ ദിവസം വീണ്ടും പൊലീസിനെ സമീപിച്ചു. ഹോസ്ദുർഗ് പൊലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്. മോഷ്ടാവ് നൽകിയ എട്ടിന്റെ പണിയായതിനാൽ തത്ക്കാലം പിഴ അടക്കേണ്ടെന്നാണ് തൊഴിലാളിക്ക് ലഭിച്ച നിയമോപദേശം. എ.ഐ ക്യാമറ പുറത്ത് വിട്ട ചിത്രം വഴി
മോഷ്ടാ
വിനെ കണ്ടെത്താനാകു
മോ എന്ന ശ്രമത്തിലാണ് പൊലീസ് .

പടം : മോഷ്ടാവ് എ.ഐ ക്യാമറയിൽ കുടുങ്ങിയതിന് ചുമട്ടുതൊഴിലാളിക്ക് ലഭിച്ച നോട്ടീസിലെ ചിത്രം .

Reactions

Post a Comment

0 Comments