Ticker

6/recent/ticker-posts

മദ്യ ലഹരിയിൽ ഡ്രൈവിംഗ് കാറുകളും ബൈക്കും പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: പരസ്യ മദ്യപാനത്തിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെ തിരെ നടപടി കർശനമാക്കി പൊലീസ്. ഇന്നലെയും ഇന്നുമായി വ്യാപക പരിശോധനയാണ് നടന്നത്. പരസ്യ മദ്യപാനത്തിലേർപ്പെട്ട മൂന്നുപേരെ ബേഡകം എസ്. ഐ എം. ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ മാരിപ്പടുപ്പിലാണ് സംഭവം.മാരിപ്പടുപ്പ് സ്വദേശികളാണ് അറസ്റ്റിലായത്.മദ്യപിച്ച് കാർ ഓടിച്ച പള്ളോട്ട് സ്വദേശിയെ  ഇൻസ്പെക്ടർ കെ. പി ഷൈൻ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കുശവൻ കുന്നിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ബൈക്ക് ഓടിച്ച കരിപ്പോടി സ്വദേശിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി പാലക്കുന്ന് ജംഗ്ഷനിലാണ് സംഭവം. ചെറുവത്തൂർ സ്വദേശിയെ മദ്യപിച്ച് കാറോടിക്കുന്നതിനിടെ ചെറുവത്തൂരിൽ നിന്നും ചന്തേര
പൊലീസ് അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments