കാഞ്ഞങ്ങാട്: ഹോസ്ദുർഗ്
പൊലീസ് രാത്രി സമയത്ത് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് സി ഗരറ്റ് വലിക്കുകയായിരുന്ന എട്ട്
പേരെ പിടികൂടി കേസെടുത്തു.
എസ്ഐ കെ.പി.സതീഷും സംഘവുമാണ് കഞ്ചാവ് ഉപ
യോഗിക്കുന്നവരെ കൂട്ട
ത്തോടെ പിടികൂടിയത്.
പുതിയകോട്ട ക്ഷേത്രത്തിന് മുൻവശം റോ
ഡിൽ നിന്നും അജാനൂർ കൊളവയൽ സ്വദേശിയായ യുവാവ് പിടിയിലായി.
കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിന് കിഴക്കുഭാഗം റോഡരികിൽ നിന്ന് ഉദിനൂർ മാച്ചിക്കാട് സ്വദേശിയെ പിടികൂടി.
കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിന്നും പുഞ്ചാവി സ്വദേശിയെ പിടികൂടി. കഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ യുവാവിനെയും പിടികൂടി.
പുതിയകോട്ട അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പൊതുസ്ഥലത്ത് വെച്ചു് കഞ്ചാവ് നി ച്ച സിഗരറ്റ് വലിക്കുകയായിരുന്ന കാഞ്ഞങ്ങാട് സൗത്ത് സ്വദേശി , ആലാമിപ്പള്ളി ഹോട്ടലിന് സമീപം പൊതു സ്ഥലത്ത് വെച്ച് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരു ന്ന അജാനൂർ ഇട്ടമ്മൽ സ്വദേശിയും പിടിയിലായി.
ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റിന് പടിഞ്ഞാർ ഭാഗം വെച്ച് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്ന അജാനൂർ ഇട്ടമ്മൽ സ്വദേശിയെയും പിടികൂടി കേസെടുത്തു. ബേക്കൽ, നീലേശ്വരം, ചന്തേര പൊലീസും കഞ്ചാവ് സിഗരറ്റ് വലിച്ച വരെ കഴിഞ്ഞ ദിവസം പിടികൂടി കേസെടുത്തു. കഞ്ചാവ് ഉപയോഗവും വിൽപ്പനയും വീണ്ടും വർദ്ധിച്ചെന്നാണ് കേസ് കണക്കുകൾ വ്യക്തമാക്കുന്നത്.
0 Comments