കാസർകോട്. കുമ്പളക്ക് സമീപം ഷിറിയ റെയിൽ പാളത്തിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ (25) ആണ് മരിച്ചത്.
മുട്ടത്ത് നിന്നും കുമ്പള വരെയുള്ള ട്രാക് പരിശോധനാ ജോലിക്കിടെയായിരുന്നു അപകടം.
മംഗളൂരു- ചെന്നൈ സൂപ്രർഫാസ്റ്റ് ട്രെയിൻ തട്ടിയായിരുന്നു അപകടം.
0 Comments