കാഞ്ഞങ്ങാട് : യുവാവിന്റെ അഴുകിയ ജഡം പുഴക്കടവിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി .കളനാട് ചിറമ്മൽ പരേതനായ കണ്ടത്തിൽ ശ്രീധരന്റെ വളര്‍ത്തുമകനായ രഞ്ജിത്തിന്റെ 44 മൃതദേഹമാണ് പുഴക്കടവിൽ കണ്ടെത്തിയത് .ഇന്ന് രാവിലെയാണ് പുഴക്കടവിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.ചിറമ്മൽ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളിയാണ്. കഴിഞ്ഞ 11മുതൽ രഞ്ജിത്തിനെ കാണ്മാനില്ലായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇടയ്ക്ക് രഞ്ജിത്ത് വീട്ടിൽ നിന്നും പോയാൽ മൂന്ന്, നാല് ദിവസങ്ങൾ കഴിഞ്ഞ് മാത്രമെ മടങ്ങി വരാറുള്ളായിരുന്നു. അതുകൊണ്ട് യുവാവിനെ കാണാതായത് വീട്ടുകാർ അത്ര കാര്യമാക്കിയില്ലെന്നു പറയുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി .
0 Comments