കാഞ്ഞങ്ങാട് : നഗരസഭയുടെ കോട്ടച്ചേരിയിൽ സ്ഥിതി ചെയ്യുന്ന മത്സ്യ മാർക്കറ്റിൽ ശുചീകരണം മുടങ്ങിയിട്ട് ദിവസങ്ങളായി. മൽസ്യ വിൽപ്പനക്കാരും മീൻ വാങ്ങാനെത്തുന്ന വരും മൂക്ക് പൊത്തിയാണ് നിൽക്കുന്നത്. മോട്ടർ തകരാറായതിനെ തുടർന്ന് മൂന്ന് ദിവസത്തിലേറെയായി ശുചീകരണ പ്രവർത്തികൾ മുടങ്ങിയിരിക്കുകയാണ്.
രോഗം പരത്തുന്ന കേന്ദ്രമായി മാർക്കറ്റ മാറിയിരിക്കുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർക്ക് ഡങ്കി പനി റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.മാർക്കറ്റിൽ വെള്ളമില്ലാതായതോടെ
ശുചി മുറികൾ ഉപയോഗിക്കാൻ പറ്റാതായി.
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മലിന ജല ശുചീകരണപ്ലാന്റ് പ്രവർത്തിപ്പിക്കാനാവാതെ തുരുമ്പെടുത് നശിക്കുന്നു.
മാലിന്യം റോഡിലൂടെ ഒഴികി പ്പോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമായി മാറി. മോട്ടർ നന്നാക്കിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെങ്കിലും പരിഹാരം നീളുകയാണ്. മാർക്കറ്റിന്റെ അകത്തും പുറത്തും മലിന ജലം തളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്.
മാർക്കറ്റിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് നിരവധി തവണ കൗൺസിലിൽ പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടും ഭരണസമിതിക്ക് അനങ്ങാപ്പാറ നയമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. മാർക്കറ്റിന്റെ ശോചനയാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ നഗരസഭക്കകത്തും പുറത്തും സമരപരിപാടികളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് പാർട്ടി ലീഡർ കെ. കെ. ജാഫർ പറഞ്ഞു.കെ കെ ബാബു, സെവൻ സ്റ്റാർ അബ്ദുൽ രഹിമാൻ, ടി. മുഹമ്മദ് കുഞ്ഞി, വി. വി. ശോഭ, ടി. കെ. സുമയ്യ, സി. എച് . സുബൈദ, ആയിഷ അഷ്‌റഫ്, റസിയ ഗഫൂർ,അനീസ ഹംസ എന്നിവർ മൽസ്യമാർക്കറ്റ് സന്ദർശിച്ചു. പ്രതിപക്ഷ
കൗൺസിലർമാർ ഇന്നലെ മൽസ്യമാർക്കറ്റ് സന്ദർശിച്ചതിന് പിന്നാലെവൈകീട്ട്
0 Comments