കാഞ്ഞങ്ങാട് :മദ്യശാലയിൽ നിന്നും
മോഷ്ടിച്ച
സി.സി.ടി.വി ക്യാമറ കുറ്റിക്കാട്ടിൽ നിന്നും
പൊലീസ് കണ്ടെത്തി.മോഷണ
കേസിൽ പ്രതി
നേരത്തെഅറസ്റ്റിലായിരുന്നു . ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നിഷാന്ത് 40 കവർച്ച ചെയ്ത ക്യാമറയാണ്
ഹോസ്ദുർഗ് കോടതിക്ക് സമീപത്തെ
കുറ്റിക്കാട്ടിൽ ഇന്ന് കണ്ടെത്തിയത്.
ഹോസ്ദുർഗ് എസ്.ഐ കെ.രാജീവ
ന്റെ നേതൃത്വത്തിൽ റിമാന്റിലുള്ള പ്രതിയെകസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതിലാണ് ക്യാമറ കണ്ടെത്തിയത്.
പ്രതി ക്യാമറ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ഹോസ്ദുർഗിലെ കാഞ്ഞങ്ങാട് ബീവറേജ് ഔട്ട് ലൈറ്റിൽ നിന്നുമാണ് രണ്ടാഴ്ച മുൻപ്
സി.സി.ടി.വി മോഷണം പോയത്. ബീവറേജസ് ഔട്ട് ലൈറ്റിന്റെ മാനേജർ ടെസ്ലഫിലിപ്പ് നൽകിയ പരാതിയിൽ കേസെടുത്ത് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
0 Comments