Ticker

6/recent/ticker-posts

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു മൂന്ന് പേർക്ക് കേസ്

കാഞ്ഞങ്ങാട്: കെട്ടിടങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിനിടെ കെട്ടിട ഉടമയുടെ സഹോദരനെ മൂന്നംഗസംഘം അക്രമിച്ചു.
 വടകരമുക്കിലെ കട മുറികളുടെ അറ്റകുറ്റപണിക്ക് നേതൃത്വം നൽകുകയായിരുന്ന ബല്ലാ കടപ്പുറത്തെ സി.കെ.അ ബ്ദുൾസലാമിനെയാണ്(39)  അക്രമിച്ചത്. 
അബ്ദുൾസലാമിനെ
പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മീനാപ്പീസ് സ്വദേശി കളായ ഫവാസ് , അസ്ക്കർ, അബ്ദുള്ള എന്നിവർക്കെതിരെയാണ്
ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ചെന്നും മൂക്കിന് പരിക്കേറ്റെന്നാണ് പരാതി.വടകരമുക്കിലെ കട മുറിയിൽ പുതുതായി ആരംഭിക്കുന്ന  ഓൺ
ലൈൻ സർവീസ് സെന്റർ കെട്ടിടത്തിൽ പ്രതികൾക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് അക്രമമെന്ന് പരാതിക്കാരൻ പൊലീസിന് മൊഴി നൽകി.
Reactions

Post a Comment

0 Comments