കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ചിനു നേരെ പൊലീസ് രണ്ട് തവണ
ജലപീരങ്കി പ്രയോഗിച്ചു. ചില
പ്രവർത്തകരെ
ബലപ്രയോഗത്തിലൂടെ
അറസ്റ്റ് ചെയ്ത് നീക്കി. ഡി.സി.സി ഓഫിസിനു മുന്നിലെ റോഡിൽ ഉച്ച സമയത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നവകേരള സദസ്സ് നടക്കുന്ന കണ്ണൂർ സ്റ്റേഡിയത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. സ്റ്റേഡിയം കോർണറിൽ വെച്ച് പൊലീസ് മാർച്ച് തടയുകയായിരുന്നു.
0 Comments