Ticker

6/recent/ticker-posts

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :മുഖ്യമന്ത്രി പിണറായി വിജയനെ മോശമായി ചിത്രീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് പ്രചരിപ്പിച്ചു. പരാതിയിൽ
പൊലീസ് കേസെടുത്തു. കോട്ടിക്കുളം കണ്ണംകുളം സ്വദേശി ടി.വി. നാരായണൻ നൽകിയ പരാതിയിൽ അബൂബക്കർ സിദ്ദീഖ് എന്ന ആൾക്കെതിരെയാണ് ബേക്കൽ 
പൊലീസ് കേസെടുത്തത്. കണ്ണംകുളം നിവാസികൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ മോശമായ പോസ്റ്റർ പ്രചരിപ്പിച്ചത് എന്നാണ് പരാതി. നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്റർ കീറി നശിപ്പിച്ചതായും പരാതിയുണ്ട് .

Reactions

Post a Comment

0 Comments