Ticker

6/recent/ticker-posts

സ്ത്രീ ഓടിച്ച സ്കൂട്ടറിൽ ഇടിച്ച മോട്ടോർ ബൈക്ക് നിർത്താതെ ഓടിച്ചു പോയി

കാഞ്ഞങ്ങാട് : വീട്ടമ്മ ഓടിച്ച സ്കൂട്ടറിൽ ഇടിച്ച മോട്ടോർ ബൈക്ക് നിർത്താതെ ഓടിച്ചു പോയി.  പുതിയ കോട്ടയിലാണ് അപകടം .കിഴക്കുംകര മുച്ചിലോട്ട് ബാലന്റെ ഭാര്യ എ. ലത 56 ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ടൗണിൽ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന ലത സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ മോട്ടോർ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെടുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം.
ലത നൽകിയ പരാതിയിൽ 
ഹോസ്ദുർഗ്
പൊലീസ് കേസെടുത്ത് ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു .

Reactions

Post a Comment

0 Comments