നഴ്സിംങ്ങ് വിദ്യാർത്ഥികൾ ഡോക്ട്ടർമാർക്ക് നേരെ നട്ടത്തുന്ന വ്യക്തിഹത്യ സമര മുറകൾ അവസാനിപ്പിക്കണം: ഐ .എം . എ
ഐ . എം .എ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നു
കാഞ്ഞങ്ങാട്: ജില്ലാ ശുപത്രിയിൽഡ്യൂട്ടിക്കിടെ
നഴ്സിംഗ് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ ഡോ. അഭിലാഷിനെ കേസന്വേഷണ ഘട്ടത്തിൽ
ജില്ലയിൽ വീണ്ടും നിയമിച്ചതിനെ തിരെ നഴ്സിംഗ് വിദ്യാർത്ഥികൾ ഇന്ന് ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇതിനിടെ നഴ്സിംഗ് വിദ്യാർത്ഥി സംഘടനയെ കടന്നാക്രമിച്ച് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ നിന്നും കേരള ഗവർമെന്റ് നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ പിന്മാറണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ. എം. എ ( കാഞ്ഞങ്ങാട് ഘടകം ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് നഴ്സിംഗ് സ്കൂളിലെ ഏതാനും വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഡോ. അഭിലാഷിനെ കണ്ണൂർ മട്ടന്നൂർ കുടുംബരോഗ്യ കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും,പിന്നീട് ഹൈകോടതി ഉത്തരവിനെ തുടർന്ന് ഡോക്ടറുടെ സ്ഥലം മാറ്റം റദ്ദു ചെയ്തു, ആരോഗ്യ വകുപ്പ് ഡയറക്ടർ തിരികെ തൃക്കരിപ്പൂർ താലൂക് ആശുപത്രിയിൽ നിയമിക്കുകയു ചെയ്തിരുന്നു.എന്നാൽ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴും വിദ്യാർത്ഥികളും ചില നഴ്സിംഗ് ഓഫിസർമാരും ചേർന്ന് പരസ്യമായി വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചട്ട വിരുദ്ധമായി ഒരു ജാഥ സംഘടിപ്പിച്ചു.ജാഥയിൽ ഡോ.അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും അദ്ദേഹത്തെ തേജോവധം ചെയ്യും വിധം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കുറ്റാരോപിതൻ മാത്രമായിട്ടുള്ളൊരു വ്യക്തിയെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതുസമൂഹത്തിൽ മനഃപൂർവ്വം അപമാനിക്കാനും കരിവാരിതേക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് ഒരു സംഘടനക്കും ചേർന്നതല്ല. ഇത്തരം പ്രവർത്തികൾ ഐ.എം.എ യുടെ മറ്റ് അംഗങ്ങൾക്ക് നേരെയും ഉണ്ടായിട്ടുണ്ട്.ഇതിനെതിരെയുള്ള പരാതി ഡി എം ഒ യുടെ പരിഗണനയിലാണ്.വീണ്ടും ഇതേ രീതിയിൽ ഒരു ജാഥ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നഴ്സിംഗ് വിദ്യാർത്ഥി സംഘടന.
ഇപ്പോൾ ഡോ. അഭിലാഷിനെ നഴ്സിങ് വിദ്യാർത്ഥി സംഘടന ആഗ്രഹിക്കുന്ന തരത്തിൽത്തന്നെ ഡിപ്പാർട്ട്മെന്റ് തല ശിക്ഷണ നടപടികൾ വേണമെന്ന രീതിയിൽ നടത്താനുദ്ദേശിക്കുന്ന ധർണ അങ്ങേയറ്റം പ്രതിഷേധാർഹവും കോടതിയലക്ഷ്യവുമാണ്. തുടർന്നും മറ്റു ഡോക്ടർമാർക്കെതിരെയും ഇവർ ഇതുപോലെ പെരുമാറുമെന്ന് സംഘടന ആശങ്കപ്പെടുന്നു.ജില്ല ആശുപത്രിയിലെ നിരവധി ഡോക്ടർമാർക്കെതിരെ വ്യാജ പരാതികൾ നൽകി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടികളാണ് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അത് കൊണ്ട്
ഇവരുടെ ട്രെയിനിങ് സെന്റർ ജില്ല ആശുപത്രിയിൽ നിന്നും മാറ്റണമെന്നും, ഇവർക്കെതിരെയുള്ള പരാതിയിൽ വകുപ്പ് തല അന്വേഷണം ഊർജിത പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.അതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികളിൽ നിന്നും കെ .ജി . എസ്. എൻ. എ പിന്മാറിയില്ലെങ്കിൽ ഐ.എം.എ യുടെ അംഗങ്ങളായ എല്ലാ ഡോക്ടർമാരും നഴ്സിംഗ് വിദ്യാർത്ഥികളെയും നഴ്സിങ്ങ് ഓഫീസർമാരുടെയും ട്രെയിനിങ്ങ് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചു. വ്യക്തിഹത്യ തുടരുന്ന രീതിയിലുള്ള സമര പരിപാടികൾ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ഐ.എം.എ യുടെ കാഞ്ഞങ്ങാട് ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് സമിതി യോഗം തീരുമാനിച്ചു.
എന്നാൽ എം.എം.എ യുടെ പ്രസ്താവനയെ നഴ്സിംഗ് വിദ്യാർത്ഥികൾ തള്ളി. സമരവുമായി മുന്നോട്ട് പോകുമെന്നും അഭിലാഷിനെ ജില്ലയിലേക്ക് വീണ്ടും മാറ്റി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് നഴ്സിം ഗ് വിദ്യാർത്ഥികൾ സംഘടന നേതാക്കൾ പറഞ്ഞു. ഇന്ന് ഡി.എം.ഒ ഓഫീസിലേക്ക് നഴ്സിംഗ് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. ഡോ. അഭിലാഷിനെ
സർവീസിൽ നിന്നും സസ്പെന്റ് ചെയ്യണമെന്നാവശ്യെ പെട്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
2022 നവംബർ മാസത്തിൽ ആണ് ഡോക്ടർ കുട്ടികളുടെ ഒപി യിൽ വെച്ച് 4 നഴ്സിംഗ് വിദ്യാർത്ഥികളോട് മോശമായി പെരുമാറിയത്.നഴ്സിംഗ് വിദ്യാർഥികൾ പ്രിൻസിപ്പാൾ ക്ക് പരാതിനൽകുകയും പരാതി ഡിഎംഒ ക്ക് അയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനിതാ ഡോക്ടർമാർ അടക്കമുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റി ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ സാമൂഹികരോഗ്യകേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും ചെയ്തു.എന്നാൽ ഡോക്ടർ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിയെ
യെന്നാണ് നഴ്സിംഗ് വിദ്യാർത്ഥികൾ പറഞ്ഞത്.
ഇതിനെതിരെയാണ് നഴ്സിംഗ് വിദ്യാർത്ഥികൾ സമരം നടത്തിയത്. ഡോക്ടർക്കെതിരെ കുട്ടികൾ നൽകിയ ക്രിമിനൽ കേസ് നിലവിലിരിക്കെ കാസർകോട് ജില്ലയിലേക്ക് തിരിച്ചു കൊണ്ട് വന്നത് കേസിൽ സ്വാധീനിക്കാൻ ഇടയാക്കും.
ഡിഎംഒ മാർച്ച് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഖമറു സമൻ ഉദ്ഘാടനം ചെയ്തു.
കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പവിത്രൻ പി വി, ജില്ല ജോയിന്റ് സെക്രട്ടറി നവീൻ എം എ, ജില്ല സെക്രട്ടറിയേറ്റ് അംഗംദിവ്യ കെ പി, കെ ജി എസ് എൻ എ സംസ്ഥാന കമ്മിറ്റി അംഗം റിസാൽ സംസാരിച്ചു.കെ ജി എസ് എൻ എ ജില്ല സെക്രട്ടറി ശ്രീജിത്ത് കണ്ണൂർ , സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് രഞ്ജിമ അധ്യക്ഷത വഹിച്ചു, ജില്ല കമ്മിറ്റി അംഗം ജിതിൻ ഘോഷ് മാർച്ചിന് നന്ദി അറിയിച്ചു സംസാരിച്ചു . മാർച്ച് കൂളിയങ്കലിൽ നിന്ന് തുടങ്ങി ഡിഎംഒ ഓഫീസ് പരിസരത്ത് അവസാനിച്ചു.
0 Comments