കാഞ്ഞങ്ങാട് :ഒരു വയസുള്ള കുട്ടിയുടെ ദേഹത്ത് നിന്നും ഒരു പവൻ അരഞ്ഞാണം കവർച്ച ചെയ്തു. ആവിയിലെ തുഫൈലിന്റെ മകൻ റൈസാന്റെ അരയിൽ നിന്നു മാണ് ആഭരണം കവർന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാട്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ വരിൽ പലരും തുഫൈലിന്റെ വീട്ടിലുമെത്തിയിരുന്നു. ഇതിനിടയിലാണ് ആഭരണം മോഷണം പോയത്. തിരിച്ച് കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് തുഫൈൽ.
0 Comments