Ticker

6/recent/ticker-posts

താമസ സ്ഥലത്ത് അവശ നിലയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു

ചെറുവത്തൂർ :താമസ സ്ഥലത്ത് അവശ നിലയിൽ കണ്ട ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊടക്കാട് വെള്ളച്ചാലിൽ താമസിച്ച് വന്നിരുന്ന കുതിരുമ്മൽ കുഞ്ഞിക്കണ്ണന്റെ മകൻ കെ.രാജൻ 56 ആണ് മരിച്ചത്. പിലിക്കോടിലെ എം. ദാമോദരന്റെ കോൺഗ്രീറ്റ് പണി സാധനങ്ങൾ സൂക്ഷിക്കുന്ന വാടക കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി ഇവിടെ കട്ടിലിൽ അവശ നിലയിൽ കിടക്കുന്നത് കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments