Ticker

6/recent/ticker-posts

ഓസ്ട്രേലിയ സന്ദർശിക്കാനെത്തിയ കോട്ടപ്പുറം സ്വദേശിനിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു

നീലേശ്വരം :ഓസ്ട്രേലിയ സന്ദർശിക്കാനെത്തിയ കോട്ടപ്പുറം സ്വദേശിനിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു.കോട്ടപ്പുറം ഫിർദൗസ് ഹൗസിൽ പി.എം.എച്ച്
 നുസ്രത്ത് 36 ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ഓസ്ട്രേലിയയിലേക്ക് പോയത്. ഇവിടെ ബന്ധുക്കളുടെ
അടുത്തെത്തിയതായിരുന്നു. ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്. പിതാവ് പരേതനായ
 അബൂബക്കർ . മാതാവ് 
റുകിയ .
താഹിറ, അബ്ദുള്ള, സത്താർ, നൗഷാദ്  സഹോദരങ്ങൾ . നുസ്രത്തിന്റെ വസതി നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി .ശാന്ത വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി , വി. ഗൗരി കൗൺസിലർ റഫീഖ് കോട്ടപ്പുറം ഇ. ഷജീർ എന്നിവർ സന്ദർശിച്ച് അനുശോചനം അറിയിച്ചു.
Reactions

Post a Comment

0 Comments