Ticker

6/recent/ticker-posts

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞ യുവതി മരിച്ചു

കാഞ്ഞങ്ങാട്:പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലായിരുന്ന യുവതി മരിച്ചു.അജാനൂർ കടപുറത്തെ പി.എം .സിദ്ദീഖിന്റെ  ഭാര്യ സെമീറ(32) ആണ് ഇന്ന് മരിച്ചത്.മൂന്നാഴ്ച മുമ്പ് പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലാവുകയായിരുന്നു. മംഗലാപുരത്ത് സ്വകാര്യആശുപത്രിയിലാണ് മരിച്ചത്.അജാനൂർ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി ഖബറടക്കം നടന്നു. സെമീറയുടെ വിയോഗം കല്ലൂരാവി ,അജാനൂർ കടപ്പുറത്തെ നാട്ടുകാരെ കണ്ണീരിലാക്കി.കല്ലുരാവിയിലെ പരേതനായ സി.എച്ച്. അബ്ദുൽ സലാമിന്റെ മകളാണ്. മക്കൾ: മുഹമ്മദ് സാക്കി, അഹമ്മദ് സിയ, സഹാന, മൂന്ന് ആഴ്ചപ്രായമുള്ള കുഞ്ഞ് .

Reactions

Post a Comment

0 Comments