Ticker

6/recent/ticker-posts

ഉഡുപ്പിയിൽ അമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയിൽ

ഉഡുപ്പി: കർണാടക ഉഡുപ്പിയിൽ അമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ടു.  അമ്മൂമ്മ ഗുരുതരമായി പരിക്കേറ്റ നിലയിൽ. മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ നാടിനെ നടുക്കിയ സംഭവം.
 രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം. ഹസീന 46, മക്കളായ അഫ്നാൻ 23, ഐനാസ് 21 അസീം 12 എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹസീനയേയും രണ്ട് മക്കളെയും വീടനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments