Ticker

6/recent/ticker-posts

ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും

കാസർകോട് :ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി . പൈവളികെ കുരുടപ്പതവ്
സുങ്കതകട്ടയിലെ
ഡി.ആദമിനെ 38 യാണ് ശിക്ഷിച്ചത്.
മൂന്ന് വർഷം മുൻപാണ് സംഭവം. കുട്ടിയെ
 മദ്രസയിൽ വെച്ച് മദ്രസാധ്യാപകനായ ആദം പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിലാണ് ശിക്ഷ.  കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ .മനോജ് ആണ് ശിക്ഷ വിധിച്ചത്.
വിവിധ പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇരുപത് വർഷം കഠിന തടവിനും  പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ട്വർഷംകൂടി അധികതടവ് അനുഭവിക്കാനും വിധിയുണ്ട്. കുമ്പള 
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്  അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം.കൃഷ്ണനാണ് .പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ്അമ്മണ്ണായ ഹാജരായി.
Reactions

Post a Comment

0 Comments