Ticker

6/recent/ticker-posts

മാവുങ്കാൽ അപകടം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ അബോധാവസ്ഥയിൽ , കണ്ണൂരിലേക്ക് മാറ്റി ,രണ്ട് സ്ത്രീകളും കാർ ഡ്രൈവറും ആശുപത്രിയിൽ

കാഞ്ഞങ്ങാട് : മാവുങ്കാലിൽ കെ.എസ്ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ഗുരുതര നിലയിൽ .
ഡ്രൈവർ അബോധാവസ്ഥയിലാണ്.
കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി
ഡിപ്പോയിലെ
ഡ്രൈവർ പി. പ്രവീൺ 48 ആണ് 
അബോധാവസ്ഥയിലുള്ളത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീണിന് ബോധം വീണ്ടെടുക്കാനായില്ല.
ജില്ലാശുപത്രിയിലെ മിക്ക
ഡോക്ടർമാരും ഓടിയെത്തി പരി
ശോധിച്ച് പ്രാഥമിക ചികിൽസ നൽകിയിട്ടും
 ബോധം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് 108 ആംബുലൻസിൽ കണ്ണൂർ മിംസിലേക്ക് കൊണ്ട് പോയി.
കോഴിക്കോട് സ്വദേശിയാണ് പ്രവീൺ. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ഡി
പ്പോയിൽ ജോലിക്കെത്തിയത്. കാർ ഡ്രൈവർ വെള്ളിക്കോത്ത് സ്വദേശി ബിജി 30 ജില്ലാശുപത്രിയിൽ ചികിൽസയിലാണ് പരിക്ക് ഗുരുതരമല്ല. മോനാച്ച സ്വദേശി രതി 4 6, അമ്പലത്തറയിലെ കാർത്യായനി 65 യെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നുച്ചക്ക് ആയിരുന്നു അപകടം . കാഞ്ഞങ്ങാട് നിന്നും
കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടിസി ബസ്സും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മാവുങ്കാൽ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടം. കാർ
ഡ്രൈവറെ ജെ.സി.ബി ഉപയോഗിച്ച് കാർ വെട്ടി പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments