Ticker

6/recent/ticker-posts

ലിംഗ നീതിക്കായി കുടുംബശ്രീയുടെ വാട്സാപ്പ് സ്റ്റാറ്റസ് ക്യാമ്പയിൻ

കാഞ്ഞങ്ങാട് :കുടുംബശ്രീ ലിംഗനീതിക്കായും സ്ത്രീധനത്തിനെതിരെയും വിവേചനങ്ങൾക്കെതിരായും ഡിസംബർ 30, 31 തിയ്യതികളിൽ ബേക്കൽ ബീച്ച് പാർക്കിൽ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരക്കും. ഇതി
ന്റെ ഭാഗമായി
 വാട്സാപ്പ് സ്റ്റാറ്റസ് പ്രകാശനം ചെയ്തു.  ബേക്കൽ ഫെസ്റ്റ് ന്റെ മുഖ്യ വേദിയിൽ 
എൻ .എ .നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു.  സി .എച്ച് .കുഞ്ഞമ്പു എം.എൽ എ, ബി. ആർ. ഡി. സി എം . ഡി ഷിജിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സുരേന്ദ്രൻ , കുടുംബശ്രീ എ. ഡി. എം .സി . ഡി ഹരിദാസ്, കാറഡക്ക സി .ഡി .എസ് ചെയർപേഴ്സൺ സവിത, പള്ളിക്കര സി. ഡി. എസ് ചെയർപേഴ്സൺ സുമതി, ജൻഡർ ഡി .പി .എം ഗ്രീഷ്മ കുടുംബശ്രീ പ്രവർത്തകർ  പങ്കെടുത്തു. ഡിസംബർ 30, 31 തിയ്യതികളിൽ ജില്ലയിലെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരും ബേക്കൽ ബീച്ചിൽ സംഗമിക്കുകയും ലിംഗസമത്വത്തിനുള്ള പ്രഖ്യാപനം നടത്തുകയും ചെയ്യും.
Reactions

Post a Comment

0 Comments