Ticker

6/recent/ticker-posts

ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ
കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം  പുഴയിൽ നിന്നും കിട്ടി.
ഇന്ന് രാത്രി 10 മണിയോടെ പടന്നക്കാട് ഡാമിന് സമീപം പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കൊവ്വൽ പള്ളിയിലെ ഖാസിം ഖാൻ്റെ മകൻ പെയിന്റർ സലിം ഖാൻ്റെ 59 മൃതദേഹമാണ് കിട്ടിയത്. ഇന്നലെ ഉച്ചക്ക് 1.30 മുതൽ കാണാതാവുകയായിരുന്നു.
അരയി പുഴയിൽ കാഞ്ഞങ്ങാട് സൗത്തിലെ മേൽപ്പാലത്തിനടിയിൽ ഇന്ന് സന്ധ്യക്ക് യുവാവാണ് മൃതദേഹം ഒഴുകുന്നതായി കണ്ടത്. തുടർന്ന് റഹ്മാൻ പാണത്തൂർ, രഞ്ജിത്ത് പുതുക്കൈ, സജിത്ത് പുതുക്കൈ
 അടക്കമുള്ള സന്നദ്ധ പ്രവർത്തകർ നടത്തിയതിരച്ചിലിലാണ് മൃതദേഹം കണ്ട് കിട്ടിയത്. മൃതദേഹം പുഴയിൽ നിന്നും കരക്കെടുത്തു. സലീമിനെ കാണാതായത് സംബന്ധിച്ച് മകൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.
 വർഷങ്ങളായി അതിഞ്ഞാൽ
കോയാപ്പള്ളിയുടെ പരിസരത്ത് കാർ പെയിന്റ് ജോലി ചെയ്യുകയായിരുന്നു സലിം.
Reactions

Post a Comment

0 Comments